അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ യുവാവിനെ ബി എസ് എഫ് പാകിസ്ഥാന് കൈമാറി

തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (14:58 IST)
അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാനി യുവാവിനെ ഇന്ത്യ അതിര്‍ത്തിരക്ഷാ സേന സുരക്ഷിതമായി പാകിസ്ഥാന് കൈമാറി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തി കടന്ന യുവാവിനെയാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന് കൈമാറിയത്.

ഇരുപതുകാരനായ ഗുലാം റസൂല്‍ എന്ന യുവാവാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്.ഇയാളുടെ പക്കല്‍ അപകടകരമായ വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അതിര്‍ത്തി രക്ഷാസേനയുടെ വക്താക്കള്‍ അറിയിച്ചത്.
അന്വേഷണത്തില്‍ യുവാവിനെ തിരിച്ചറിയുകയും ഇയാള്‍ അശ്രദ്ധമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതാണെന്ന് വ്യക്തമാകുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സൈനികര്‍ ഇദ്ദേഹത്തെ പാകിസ്ഥാന് കൈമാറാന്‍ തീരുമാനിച്ചത്.


വെബ്ദുനിയ വായിക്കുക