റിപ്പബ്ലിക് ദിനത്തില്‍ ആസാമില്‍ ഇരട്ടബോംബ് സ്ഫോടനം
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യഅതിഥിയായി പങ്കെടുത്ത ഇന്ത്യയുടെ 66മത് റിപ്പബ്‌ലിക് ദിനഘോഷ ചടങ്ങുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ആസാമില്‍ ഇരട്ടബോംബ് സ്‌ഫോടനം. ആസാമിലെ ദിഗ്‌ബോയിയിലെ തിന്‍സുകിയ ജില്ലയിലാണ് ശക്തി കുറഞ്ഞ ബോംബുകള്‍ പൊട്ടിത്തെറിച്ചത്.
രാവിലെ 7.15ന് റെയില്‍വേ സ്റ്റേഷന് സമീപത്തെ എസ്ബിഐ ബ്രാഞ്ച് ഓഫീസിന് അടുത്താണ് ആദ്യ സ്ഫോടനമുണ്ടായത്. 20 മിനുട്ടിന് ശേഷം റെയില്‍വേ ട്രാക്കിലാണ് രണ്ടാമത്തെ സ്ഫോടനം. റെയില്‍വേസ്‌റ്റേഷനു സമീപത്തെ ചവറ്റുകൂനയിലും അടുത്തുളള ഓവുചാലിലുമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല.