എംഎല്‍എയുടെ മകന്‍ ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു: ആറ് പേര്‍ക്ക് ഗുരുതര പരുക്ക്
ശനി, 2 ജൂലൈ 2016 (14:40 IST)
എംഎല്‍എയുടെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ നന്ദകിഷോര്‍ മെഹ്‌റായിയുടെ മകന്‍ സിദ്ധാര്‍ത്ഥ് മെഹ്‌റായി ഓടിച്ച ബിഎംഡബ്ല്യു കാറാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ആദ്യം പൊലീസ് വാനിലും തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. നാല് പൊലീസുകാര്‍ക്കും പരുക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സിദ്ധാര്‍ത്ഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സിദ്ധാര്‍ത്ഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അതേസമയം സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും സിദ്ധാര്‍ത്ഥിന്റെ രക്തം പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.