കള്ളപ്പണം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇന്ത്യക്കാര്‍ വിദേശത്ത് നിക്ഷേപിച്ചിട്ടുളള കള്ളപ്പണം ഒരു രൂപപോലും കുറയാതെ തിരികെ കൊണ്ടുവരുമെന്നും എന്നാല്‍ എത്ര രൂപയാണ് വിദേശത്ത് ഇങ്ങനെ നിക്ഷേപിച്ചിട്ടുള്ളതെന്ന് തന്റെ സര്‍ക്കാരിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയ്ക്കെതിരേയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
എത്ര നിക്ഷേപമുണ്ടെന്നറിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പര്യടന സമയത്ത് എന്തിനാണ് നരേന്ദ്ര മോഡി എഴുപത് ലക്ഷം കോടി , തൊണ്ണൂറ് ലക്ഷം കോടി എന്നിങ്ങനെ തട്ടിവിട്ടതെന്ന് മുതിര്‍ന്നകോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ് ചോദിച്ചു.