മൂന്നര മണിക്കൂറോളം നീണ്ട നിര്‍ണായക യോഗത്തില്‍ ശിവസേനയുമായി സഖ്യം തുടരണമെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചത്. തെരഞ്ഞെടുപ്പിനു മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ 25 വര്‍ഷം പഴക്കമുള്ള ബന്ധം മുറിക്കുന്നതു പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്ന് അഭിപ്രായവും ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ശിവസേനയുമായുള്ള സഖ്യം പിരിയുന്നതിനെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ എതിര്‍ത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ബിജെപി നേതാക്കളാരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ നിയമസഭയിലേക്ക് ശിവസേന 169ഉം ബിജെപി 119ഉം സീറ്റുകളിലാണ് മത്സരിച്ചത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകള്‍ വേണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ബിജെപി ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്.