ബിജെപി പാര്‍ലമെന്റി ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍
ബിജെപി പാര്‍ലമെന്റി ബോര്‍ഡ് യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. ജാര്‍ഖണ്ഡിലേയും ജമ്മു കശ്മീരിലേയും സര്‍ക്കാര്‍ രൂപീകരണമാകും ഇന്ന് ചേരുന്ന യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ജമ്മു കാശ്മീരില്‍ പിഡിപിയുമായോ നാഷണല്‍ കോണ്‍ഫറന്‍സുമായോ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചും യോഗത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായ രഘുവര്‍ ദാസിനേയും മുതിര്‍ന്ന നേതാവ് കരിയ മുണ്ട എന്നിവരേയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ ജമ്മുവിലും ലഡാക്കിലും പ്രതീക്ഷിച്ച വിജയം ലഭിക്കാത്തത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.