ഒറീസയില്‍ ബിജെഡി പ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെട്ടേറ്റു മരിച്ചു. കേന്ദ്രപാഡ ജില്ലയിലെ പത്രാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. രഞ്ജിത്ത് നായകാണ്(40) മരിച്ചത്.
ബിജെഡിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ശനിയാഴ്ച ഗ്രാമത്തിലെത്തിയ നായക്കും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാളുടെ ആക്രമണത്തില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
ഇതിന് പ്രതികാരമായിട്ടാണ് കൊല നടന്നത്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.