കുട്ടികൾ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചുവീഴുമ്പോൾ ആരോഗ്യമന്ത്രി അന്വേഷിച്ചത് മാച്ചിൽ എത്ര വിക്കറ്റ് വീണു എന്ന്

തിങ്കള്‍, 17 ജൂണ്‍ 2019 (19:50 IST)
മസ്തിഷക ജ്വരം ബധിച്ച് 100 കണക്കിന് കുട്ടികൾ മരിച്ചുവീഴുമ്പോൾ ഇരിക്കുന്ന പദവി മറന്ന് ക്രിക്കറ്റ് മച്ചിനെ കുറിച്ച് അന്വേഷിച്ച് വിവാദം വിളിച്ചുവരുത്തിയിരിക്കുകയാണ് ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡേ. മസ്തിഷ്ക ജ്വരം സംബന്ധിച്ച ക്കാര്യങ്ങൽ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രിക്ക് അറിയേണ്ടിയിരുന്നത് മാച്ചിൽ എത്ര വിക്കറ്റ് വീണു എന്നതായിരുന്നു.
 
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി മാറി. മസ്തിഷ്ക ജ്വരം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഞയറാഴ്ച വൈകുന്നേരമാന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർത്തത്. കേന്ദ്ര മന്ത്രിമാരായ ഹർഷവർധൻ, അശ്വിനികുമാർ ചൗബെ എന്നിവർ ഉൾപ്പടെ യോഗത്തിൽ പങ്കെടുത്തിരുന്നു.  
 
എന്നാൽ കുട്ടികളുടെ ജീവൻ രക്ഷിക്കനുള്ള വഴികൾ ആരായുന്നതിന് പകരം മന്ത്രി ചോദിച്ചത് ഇന്ത്യ-പാക് മത്സരത്തിൽ എത്ര വിക്കറ്റ് നഷ്ടമായി എന്നായിരുന്നു. എത്ര വിക്കറ്റ് വീണു എന്ന് യോഗത്തിനിടെ മംഗൾ പാണ്ഡെ ചോദിക്കുന്നത് വീഡിയോയിൽനിന്നും കേൾക്കാം. സമീപത്തുണ്ടായിരുന്ന ആൾ 4 വിക്കറ്റുകൾ വീണതായി മന്ത്രിയെ അറിയിക്കുകയും ചെയ്യുന്നുണ്ട്. വാർത്താ ഏജൻസിയായ എ എൻ ഐയാണ് ഈ ദൃശ്യം പുറത്തുവിട്ടത്. 

#WATCH Bihar Health Minister Mangal Pandey asks for latest cricket score during State Health Department meeting over Muzaffarpur Acute Encephalitis Syndrome (AES) deaths. (16.6.19) pic.twitter.com/EVenx5CB6G

— ANI (@ANI) June 17, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍