ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു

വ്യാഴം, 15 മെയ് 2014 (12:58 IST)
പശ്ചിമബംഗാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. മുപ്പതു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മിഡ്‌നാപുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. പശ്ചിമബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലാണ് അപകടമുണ്ടായത്.

കട്ടക്കില്‍ നിന്നും വന്ന ബസ് ദേശീയപാത ആറില്‍ ഖരാപുരില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. യാത്രക്കാര്‍ ഒറീസ സ്വദേശികളാണ്.

വെബ്ദുനിയ വായിക്കുക