ജമ്മു കാശ്മീരിലും ബീഫ് നിരോധനം

വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (12:06 IST)
ജമ്മു കാശ്മീരിലും ബീഫ് നിരോധനം. ഹൈക്കോടതിയാണ്‌ മാട്ടിറച്ചിക്ക് നിരോധനമേര്‍പ്പെടുത്തിയത്. നിരോധനം കർശനമാക്കാനും കോടതി ഉത്തരവിട്ടു. ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോക്ഷ് സേത്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജിയെ തുടർന്നാണ് നിരോധനം. ജസ്‌റ്റിസ് ധിരാജ് സിംഗ് ഠാക്കൂർ, ജസ്‌റ്റിസ് ജനക് രാജ് കോട്ട്‌വാൾ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

നേരത്തെ മഹാരാഷ്ട്രയില്‍  ബീഫ് നിരോധിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1995ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ബില്‍  മാര്‍ച്ച് 2ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പിട്ടിരുന്നു. പുതിയ നിയമപ്രകാരം മഹാരാഷ്ട്രയില്‍ നിയമവിരുദ്ധമായി ബീഫ് വില്‍ക്കുന്നവര്‍ക്കും കൈവശം വെക്കുന്നവര്‍ക്കും അഞ്ചു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും ലഭിക്കുന്ന തരത്തില്‍ ഭേദഗതി ചെയ്താണ് പുതിയ നിയമം വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക