രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വരുന്ന മാര്‍ച്ച് അഞ്ചിനാണ് സംസ്ഥാനങ്ങളിലെ മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.