കേന്ദ്ര സർക്കാരിന്റെ ഫാസിസ്‌റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ എഴുത്തുകാർ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ തിരിച്ചേൽപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള കടലാസു വിപ്ലവമാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫേസ്‌ബുക്കില്‍. ഇത്തരത്തിലുള്ള പ്രതിഷേധം ശരിക്കും നടക്കുന്നതാണോ അതോ നിർമിക്കപ്പെട്ട ഒന്നാണോ? എന്നും ചോദിക്കുന്നുണ്ട്.
ശരിയായി ചിന്തിക്കുന്ന ആര്‍ക്കും ദാദ്രി സംഭവത്തെ ന്യായീകരിക്കാനാകില്ല. സംഭവം ദൗര്‍ഭാഗ്യകരവും അപലപിക്കേണ്ടതുമായ കാര്യം തന്നെയാണ്. ഇത് രാജ്യത്തിന് നാണക്കേടാണ്. എഴുത്തുകാരുടെ ലക്ഷ്യം മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ ആക്രമിക്കുക എന്നതാണ്. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്നതായി തെളിയിക്കാന്‍ എഴുത്തുകാര്‍ ശ്രമിക്കുകയാണെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.
സര്‍ക്കാരിനെതിരെ പ്രതിസന്ധി ഉണ്ടാക്കാന്‍ കടലാസ് വിപ്ലവത്തിലൂടെ എഴുത്തുകാര്‍ ശ്രമിക്കുകയാണ്. ഇത് ഒരു ആശയ ആശയപരമായ ഒരു ഏറ്റുമുട്ടൽ ആണെന്ന് പറയാന്‍ കഴിയില്ല. പല എഴുത്തുകാരും മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ പ്രതികരിച്ചവരാണെന്നും ജയ്റ്റ്ലി വ്യക്തമാക്കി. കോണ്‍ഗ്രസിന് ഇനി തിരിച്ചുവരാന്‍ സാധ്യമല്ല. ഇടതുപക്ഷമാകട്ടെ പേരിനുമാത്രമായി പോയെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.