രാഷ്‌ട്രീയപിന്തുണയോടെയുള്ള സെക്‌സ് ടൂറിസം ഗോവയെ അപകീര്‍ത്തിപ്പെടുത്തുന്നു; സംസ്ഥാനത്ത് നിലനില്‍ക്കുന്ന വ്യഭിചാരം അപകീര്‍ത്തികരമാണെന്നും കെജ്‌രിവാള്‍

ബുധന്‍, 29 ജൂണ്‍ 2016 (18:45 IST)
ഗോവയിലെ സെക്സ് ടൂറിസത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാഷ്‌ട്രീയ പിന്തുണയോടെയാണ് ഗോവയില്‍ സെക്സ് ടൂറിസം നടക്കുന്നതെന്നും ഇത് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
 
മികച്ച ടൂറിസം സാധ്യതയുള്ള സംസ്ഥാനമാണ് ഗോവ. എന്നാല്‍, സംസ്ഥാനത്ത് വ്യപകമായി നിലനില്‍ക്കുന്ന വ്യഭിചാരവും മയക്കുമരുന്നു വ്യാപാരവും അപകീര്‍ത്തികരമാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
 
വിനോദസഞ്ചാരമേഖലയിലെ ഉദ്യോഗസ്ഥര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുമായി ഗോവ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയ്ക്കിടെയിലായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി ഈ ആരോപണം ഉന്നയിച്ചത്.

വെബ്ദുനിയ വായിക്കുക