ഡല്‍ഹി പൊലീസിനെ വേണമെന്ന് വീണ്ടും കെജ്‌രിവാള്‍

ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (14:20 IST)
ഡല്‍ഹി പൊലീസിന്റെ ചുമതല തരണമെന്ന് വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററില്‍ ആണ് കെജ്‌രിവാള്‍ ഈ ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മിണ്ടാതിരിക്കരുതെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
 
ഗവേഷണ ഏജന്‍സിയായ സി എം എസിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. ഡല്‍ഹി പൊലീസ്, ഡല്‍ഹി സര്‍ക്കാര്‍, അഴിമതി വിരുദ്ധവിഭാഗം എന്നിവയുടെ നിയന്ത്രണം തരണമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. 
 
ഡല്‍ഹിയിലെ അഴിമതിയില്‍ കെജ്‌രിവാള്‍ അധികാരമേറ്റ ശേഷം വന്‍കുറവ് വന്നെന്നായിരുന്നു റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് കൂടുന്നതിനെതിരെയും കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ബലാത്സംഗത്തിന് ഇരയായതിന് കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക