അരവിന്ദ് കെജ്‌രിവാളിനും കീര്‍ത്തി ആസാദിനുമെതിരെ മാനനഷ്‌ടക്കേസ്

ഞായര്‍, 10 ജനുവരി 2016 (11:03 IST)
ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും ബി ജെ പി എംപി കീര്‍ത്തി ആസാദിനുമെതിരെ മാനനഷ്‌ടക്കേസ്. ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ (ഡി ഡി സി എ) ആണ് ഇക്കാര്യം തീരുമാനിച്ചത്. 2.5 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ടാകും മാനനഷ്‌ടക്കേസ് നല്കുക.
 
ഡല്‍ഹി ഹൈക്കോടതിയില്‍ ആയിരിക്കും ഇതു സംബന്ധിച്ച കേസ് നല്കുക. ശനിയാഴ്ച ചേര്‍ന്ന ഡി ഡി സി എ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
 
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ കീര്‍ത്തിക്ക് വലിയ ക്ഷതമാണ് അരവിന്ദ് കെജ്‌രിവാളും കീര്‍ത്തി ആസാദും ഏല്‍പിച്ചതെന്ന് ഡി ഡി സി എ ട്രഷറര്‍ രവീന്ദര്‍ മന്‍ചന്ദ്ര പറഞ്ഞു. അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ച കെജ്‌രിവാളിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി നേരത്തെ തന്നെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക