പരിപൂര്‍ണ സേനാബഹുമതികളോടെയാണ് രാജ്യത്തിന്റെ മുന്‍ സര്‍വ്വസൈന്യാധിപന് രാജ്യം വിട നല്കിയത്. കര, നാവിക, വ്യോമ സേനകള്‍ ബഹുമതി അര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ വീടിനു സമീപമുള്ള മുഹിദീന്‍ ആണ്ടവര്‍ മുസ്‌ലിം പള്ളിയില്‍ മൃതദേഹം എത്തിച്ച് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഖബറടക്കുന്നതിനായി എത്തിച്ചത്.