പുതുവർഷത്തിൽ യാത്രക്കാർക്ക് തകര്‍പ്പന്‍ ഓഫറുകള്‍ നല്‍കി രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനികൾ. ഇതിനകം തന്നെ നാലു വിമാന കമ്പനികളാണ് നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇൻഡിഗോ, ഗോ എയർ, വിസ്താര എന്നീ കമ്പനികളാണ് പുതുവത്സരത്തിന്റെ ആരംഭത്തില്‍ തന്നെ യാത്രക്കാരെ അമ്പരപ്പിക്കുന്ന ഓഫറുകളുമായി എത്തിയത്.
ഇപ്പോള്‍ ഇതാ ഏറ്റവും അവസാനം 99 രൂപക്ക് ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കാം എന്ന ഓഫറുമായി എയർ ഏഷ്യ രംഗത്തെത്തിയിരിക്കുന്നു. എയർ ഏഷ്യയുടെ ഡൈനാമിക് പ്രൈസിംഗ് പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് വെറും 99 രൂപ. കൊച്ചി, ഹൈദരാബാദ്, കൊൽക്കത്ത, ബംഗളുരു, ന്യൂഡൽഹി, റാഞ്ചി, പൂന എന്നിങ്ങനെയുള്ള ഏഴു ഇന്ത്യൻ നഗരങ്ങളിലേക്കാണ് കുറഞ്ഞ നിരക്കുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക.
ഈ മാസം 21 നു മുൻപായാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്നു മാത്രം. ജനുവരി 15 മുതൽ ജൂലൈ 31 വരെയുള്ള ഏതു തീയതികളിലും യാത്ര നടത്തുകയും ചെയ്യാം. ഏഷ്യ-പസഫിക് മേഖലയിലെ പത്തു രാജ്യങ്ങളിലേക്ക് പറക്കാനും കമ്പനിയുടെ പ്രത്യേക ഓഫറുണ്ട്. ബാലി, ഓക്‌ലാൻഡ്, ബാങ്കോക്, മെൽബൺ, കോലാലംപൂർ, സിംഗപ്പൂർ, സിഡ്‌നി എന്നീ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്ക് 1499 രൂപയിലാണ് തുടങ്ങുന്നുത്.