ദുരന്തം വഴിമാറി; എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഉരഞ്ഞു
ബുധന്‍, 18 ഫെബ്രുവരി 2015 (08:56 IST)
ഏഴു ജീവനക്കാരടക്കം 194 യാത്രക്കാരുമായി വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യാ വിമാനം തലനാരിഴയ്‌ക്ക് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിങ്ങിനിടെറണ്‍വേയില്‍ ഉരയുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. മംഗലാപുരത്തുനിന്നു ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ ഉരയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൈലറ്റുമാരെ അന്വേഷണവിധേയമായി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ ജനറല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതേസമയം, യാത്രക്കാര്‍ക്ക് പരിക്കുകളോ അപകടങ്ങളോ ഉണ്ടായിട്ടില്ല. വിമാനം ലാന്‍ഡിങ്ങ് നടത്തിയപ്പോള്‍ പൈലറ്റിന് ഉണ്ടായ ആശയ കുഴപ്പമാകാം സംഭവത്തിന് കാരണമെന്നാണ് ആദ്യ നിഗമനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.