മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്ന് വീണു; പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ജനുവരി 2023 (20:40 IST)
മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്നു വീണു. മധ്യപ്രദേശ് മോരോനയ്ക്ക് സമീപത്തായി രണ്ട് യുദ്ധ വിമാനങ്ങളും രാജസ്ഥാന്‍ ഭരത്പൂരിലായി ഒരു ചാര്‍ട്ടേഡ് വിമാനവുമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര പ്രതിരോധമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
 
മധ്യപ്രദേശില്‍ സുഖോയ്- 30, മിറാഷ് 2000 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഗ്വാളിയാര്‍ എയര്‍വേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍