ഇക്കാര്യങ്ങൾക്കൊന്നും ആധാർ നിർബന്ധമല്ല !

ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:18 IST)
ആധാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധി പുറത്തുവന്നു കഴിഞ്ഞു. മുൻപ് ഏതു സേവനങ്ങൾ ലഭ്യമകുന്നതിനും ആധാർ നിർബന്ധമാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. എന്നാൽ സുപ്രീം കോടതി ഇക്കാര്യങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്
 
സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്നതിന് ഇനി മുതൽ ആധാർ ബധകമല്ല. എന്നുമാത്രമല്ല നീറ്റ്, നെറ്റ്, സി ബി എസ് ഇ മറ്റു പ്രവേശന പരീക്ഷകൾ എഴുതുന്നതിനും ആധാർ നിർബന്ധമല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി കഴിഞ്ഞു. സിം കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. 
 
ബങ്ക് അക്കഊണ്ടുകൾ തുടങ്ങുന്നതിന് ആധാർ നിർബന്ധമല്ല. അക്കൌണ്ടുൾ ആധാറുമായി ബന്ധപ്പെടുത്തേണ്ടതുമില്ലെന്നാണ് സുപ്രീം കോടതി വിധിയിൽ പറയുന്നത്. എന്നാൽ ആദായ നികുതി റിട്ടേൺസിനും പാൻ‌കാർഡിനും ആധാർ നിർബന്ധമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍