ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല; സംസ്കാര ചടങ്ങുകൾ നാളെ!

തിങ്കള്‍, 26 ഫെബ്രുവരി 2018 (15:29 IST)
ദുബായിൽ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല. നടപടി ക്രമങ്ങള്‍ വൈകുന്നതാണ് പ്രശ്‌നകാരണം.

ഫൊറൻസിക്, രക്തപരിശോധന റിപ്പോർട്ടുകൾ ലഭിക്കാത്തതിനെ തുടർന്നാണു മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നത്.ഈ റിപ്പോർട്ടുകൾ മരണം റജിസ്റ്റർ ചെയ്ത ബർദുബായ് പൊലീസ് സ്റ്റേഷനിൽ ലഭ്യമാകുന്ന മുറയ്ക്കു മൃതദേഹം എംബാമിങ്ങിനു വിട്ടുനൽകും.

എംബാം നടപടി അരമണിക്കൂര്‍ മാത്രമെ നീണ്ടു നില്‍ക്കൂ. ഇതിനു ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും. തുടര്‍ന്ന് മൃതദേഹം മുംബൈയിലേക്കു കൊണ്ടുവരും. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ ഞായറാഴ്ച വൈകിട്ടോടെ അവസാനിച്ചിരുന്നു.

അതേസമയം, മൃതദേഹം എത്താന്‍ വൈകുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സംസ്കാര ചടങ്ങുകൾ നാളെയാകും നടക്കുക.

അതേസമയം, ശ്രീദേവിയുടെ മരണത്തില്‍ ദുബായ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും കുടുംബത്തിനൊപ്പം താമസിച്ച എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലും പൊലീസ് അന്വേഷണം നടത്തും.

റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം. ഇവിടുത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു. വിവാഹാഘോഷം നടന്ന റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലും പൊലീസ് അന്വേഷണം നടത്തും.

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും പൊലീസും അധികൃതരും നീക്കം നടത്തുന്നുണ്ട്. ഭാവിയില്‍ ആരോപണങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കുന്നതിനായി പഴുതടച്ച പരിശോധനകള്‍ നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍