ഇതിഹാസ നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

ബുധന്‍, 7 ജൂലൈ 2021 (08:22 IST)
ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യുമോണിയയെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 98 വയസ്സാണ്. ആറ് പതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞുനിന്ന വിഖ്യാത നടനാണ് ദിലീപ് കുമാര്‍. 62 സിനിമകളില്‍ അഭിനയിച്ചു. 1944 ല്‍ പുറത്തിറങ്ങിയ 'ജ്വാര്‍ ഭട്ട' യാണ് ആദ്യ സിനിമ. 'കില' (1998) യാണ് അവസാന സിനിമ. പത്മവിഭൂഷണും ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ദിലീപ് കുമാറിനെ രാജ്യം ആദരിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍