കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു
കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബദായൂം ജില്ലയിലാണ് സംഭവം. 28 കാരനായ രജ്‌നീഷ് യാദവാണ് ഡിഗ്രി വിദ്യാര്‍ഥിനിയായ കാമുകിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയിലെ കമ്പൗണ്ടറാണ്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് 50 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടി.
ഇയാളുടെ വീട്ടില്‍ വച്ചാണ് ആസിഡ് ആക്രമണം നടക്കുന്നത്. ആക്രമണം നടക്കുന്നതിന് മുന്‍പ് ഇരുവരും വഴക്കിട്ടതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജ്നീഷിനെ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തുവെന്ന് കണ്ടെത്തിയത്. സള്‍ഫേറ്റ് ഗുളികകള്‍ കഴിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.