അതിര്‍ത്തിയിലൂടെ 90 പാക്കിസ്ഥാനികള്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഏഴു ബംഗ്ലാദേശികളും ഇക്കാലയളവില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. നവംബര്‍ 20 വരെയുള്ള കണക്കാണിത്. 2011 ല്‍ 63 പേരാണ് പാക് അതിര്‍ത്തിലൂടെ രാജ്യത്തേക്കു കടന്നത്. 2010ല്‍ 94ഉം 2009ല്‍ 69ഉം പാക്കിസ്ഥാനികള്‍ രാജ്യത്തേക്കു നുഴഞ്ഞു കയറി. 2011ല്‍ അഞ്ചു ചൈനക്കാരും രണ്ടു കൊറിയക്കാരും നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.