പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു

ശനി, 17 സെപ്‌റ്റംബര്‍ 2016 (09:00 IST)
പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് മരിച്ചു. മൊഹമ്മദ് അയൂബ് എന്ന 29കാരനാണ് മരിച്ചത്. തലസ്ഥാനമായ അഹമ്മദാബാദില്‍ സെപ്തംബര്‍ 13നായിരുന്നു സംഭവം.
 
പശുക്കുട്ടിയെയും കാളക്കുട്ടിയെയും വാഹനത്തില്‍ കൊണ്ടു പോകുമ്പോള്‍ വാഹനം അപകടത്തില്‍പ്പെടുകയും പശുക്കുട്ടി ചാകുകയും ചെയ്തിരുന്നു. ഇത് ഗോ സംരക്ഷരുടെ ശ്രദ്ധയില്‍പ്പെടുകയും പശുവിനെ കടത്തുകയാണെന്ന് ആരോപിച്ച് അയൂബിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ അയൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
എന്നാല്‍, ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക