രാജ്യത്തെ 10 കോവിഡ് ഹോട്ട് സ്പോട്ടുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്ര സർക്കാർ, രണ്ടെണ്ണം കേരളത്തിൽ

ചൊവ്വ, 31 മാര്‍ച്ച് 2020 (12:05 IST)
ഡൽഹി: രാജ്യത്തെ പ്രധാന കോവിഡ് ഹോട്ട്‌സ്പോട്ടുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനം കൂടുതലുള്ള 10 ഇടങ്ങളുടെ പട്ടികയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ രണ്ട് സ്ഥലങ്ങൾ കേരളത്തിലാണ്. ഡൽഹി, നിഷാദ് ഗാർഡൻ, നിസാമുദ്ദീൻ, നോയിഡ എന്നീ സ്ഥലങ്ങളാണ് കോവിഡ് വ്യാപനം കൂടുതലുള്ള ഇടങ്ങൾ.
 
കാസർഗോഡും, പത്തനംതിട്ടയുമാണ് കേരളത്തിലിന്നുമുള്ള കോവിഡ് ഹോട്ട്‌സ്പോട്ടുകൾ. മീററ്റ്, അഹമ്മദാബാദ്, ഫിൽവാഡ, മുംബൈ, പൂനെ എന്നിവയാണ്. പട്ടികയിലെ മറ്റു ഇടങ്ങൾ. കോവിഡ് 19 സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നതിൽനിന്നും ചെറുക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര സർക്കാർ പട്ടിക തയ്യാറാകിയിരിക്കുന്നത്.  
 
പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പട്ടിക തയ്യാറാക്കിയത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ രണ്ടാം തവണ കോവിഡ് വ്യാപനം ആരംഭിച്ചത് പത്തനം തിട്ടയിൽനിന്നുമാണ്. കാസർഗോഡാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിത്സയിലുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍