കോടതി വളപ്പില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ബുധന്‍, 13 ജൂലൈ 2016 (16:08 IST)
ബിഹാറിലെ കോടതി വളപ്പിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കന്‍ ബിഹാറിലെ സസാരത്താണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
കോടതി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നാണ് അത്യുഗ്ര ശബ്ദത്തോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്ന്‍ പൊലീസ് അറിയിച്ചു. ബൈക്കിലുണ്ടായിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
 
പരുക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസൂത്രിതമായി നടത്തിയതാണ് ഈ സ്പോടനമെന്ന് സംശയിക്കുന്നതായി പൊലീസ് അധികാരികള്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക