‘വധേരയേക്കാള്‍ സ്വത്ത് കാര്‍ത്തിയ്ക്ക്’: ട്വീറ്റ് ചെയ്റ്റ വ്യവസായി അറസ്റ്റില്‍

ബുധന്‍, 31 ഒക്‌ടോബര്‍ 2012 (12:44 IST)
PRO
PRO
കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ട്വിറ്ററില്‍ വിമര്‍ശിച്ച യുവ വ്യവസായിയെ അറസ്‌റ്റു ചെയ്‌തു. പുതുച്ചേരിയില്‍ പ്ലാസ്‌റ്റിക്‌ പാക്കേജിംഗ്‌ ഫാക്ടറി നടത്തുന്ന എസ് രവി(46) എന്നയാളാണ്‌ അറസ്‌റ്റിലായത്‌. റോബര്‍ട്ട്‌ വധേരയേക്കാള്‍ സ്വത്ത് കാര്‍ത്തി സമ്പാദിച്ചിട്ടുണ്ട് എന്നായിരുന്നു ഇയാളുടെ ട്വീറ്റ്.

ഐ ടി ആക്ടിലെ സെക്ഷന്‍ 66 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

2011-ല്‍ മൂന്ന് തവണ രവി ട്വിറ്ററിലൂടെ തന്നെ ആക്ഷേപിക്കാന്‍ ശ്രമിച്ചു എന്നാണ് കാര്‍ത്തി നല്‍കിയ പരാതിയില്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക