ടുജി കേസില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. ഔദ്യോഗിക പദവി സ്വന്തം ആവശ്യത്തിനോ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ നേട്ടത്തിനായോ ഉപയോഗിച്ചിട്ടില്ല. യു പി എ സര്‍ക്കാര്‍ എപ്പോഴും ശ്രമിച്ചത് ഇന്ത്യ പുരോഗമിക്കുന്നു എന്ന് ഉറപ്പാക്കാനാണെന്നും എന്നാല്‍ ഇന്നിത് ഭീഷണിയിലാണെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
യു പി എ അഴിമതി സര്‍ക്കാരായിരുന്നു എന്നാണ് ബി ജെ പി പറയുന്നത്. എന്നാല്‍ അഴിമതിക്കെതിരായ പോരാട്ടം ഞങ്ങള്‍ തുടരും. മോഡി സര്‍ക്കാരിനു കീഴില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുകയാണ്. തങ്ങള്‍ കൊണ്ടുവന്ന പല മികച്ച പദ്ധതികളും പേരുമാറ്റി ഇന്ന് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു.