സ്ത്രീകള്‍ക്ക് എന്തിനാണ് മൊബൈല്‍‍? അതിന്റെ ആവശ്യമില്ല: ബിഎസ്‌പി എംഎല്‍എ

തിങ്കള്‍, 22 ഒക്‌ടോബര്‍ 2012 (14:45 IST)
PRO
PRO
സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് ബിഎസ്‌പി എംഎല്‍എ രംഗത്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മൊബൈല്‍ ഫോണ്‍ നല്‍‌കേണ്ട കാര്യമില്ല എന്നാണ് ബിഎസ്‌പി എംഎല്‍എ രജ്‌പാല്‍ സിംഗ്‌ സെയ്‌നി അഭിപ്രായപ്പെട്ടത്.

"സ്ത്രീകള്‍ക്ക് എന്തിനാണ് മൊബൈല്‍ ഫോണ്‍? അതിന്റെ ആവശ്യമില്ല. അത് അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കും. എന്റെ അമ്മയും ഭാര്യയും സഹോദരിയും മൊബൈല്‍ ഉപയോഗിക്കാറില്ല. അല്ലാതെ തന്നെ അവര്‍ ജീവിക്കുന്നുണ്ട്"- ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് സെയ്‌നി ഈ പരാമര്‍ശം നടത്തിയത്.

കുട്ടികള്‍ക്ക്‌ മൊബൈലിന്റെ ആവശ്യമില്ല. അത്തരം വസ്‌തുക്കള്‍ അവരുടെ നാശത്തിന്‌ ഇടയാക്കുമെന്നും സെയ്‌നി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക