സുനന്ദ പുഷ്‌കറിന്റെ മരണം വിഷാംശം ഉള്ളില്‍ ചെന്നത് മൂലം

ചൊവ്വ, 21 ജനുവരി 2014 (18:14 IST)
PRO
PRO
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണകാരണം മരുന്നില്‍ നിന്നുള്ള വിഷബാധയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ മരുന്നുകള്‍ അബദ്ധത്തിലല്ല അകത്ത് ചെന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്യാനായി സുനന്ദ മരുന്ന് മനപൂര്‍വ്വം കഴിച്ചതാകാം. അല്ലെങ്കില്‍ കൊല ചെയ്യാനായി നിര്‍ബന്ധിച്ച് കഴിപ്പിച്ചതുമാകാം എന്നും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

മരണം വിഷം അകത്ത് ചെന്നത് മൂലമാണെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനയിലൂടെയാണ് കണ്ടെത്താനായത്. മരണം സംബന്ധിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വസന്ത് വിഹാര്‍ എസ്ഡി എം അലോക് ശര്‍മ്മ പൊലീസിന് കൈമാറി.

തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍ സുനന്ദയുടെ ബന്ധുക്കള്‍ തരൂരിനെതിരെ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക