സുനന്ദയുടെ കൈയില്‍ കടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവ്: ഫോറന്‍സിക് റിപ്പോര്‍ട്ട്
വ്യാഴം, 23 ജനുവരി 2014 (12:38 IST)
PTI
PTI
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. അവരുടെ കൈയില്‍ കടിയേറ്റത് മൂലമുള്ള ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ആണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
കൈ, കവിള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ പരുക്കേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. മരണത്തിന് മുമ്പ് പിടിവലി നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
സുനന്ദയുടെ മരണകാരണം മരുന്നില്‍ നിന്നുള്ള വിഷബാധയാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ മരുന്നുകള്‍ അബദ്ധത്തിലല്ല അകത്ത് ചെന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്യാനായി സുനന്ദ മരുന്ന് മനപൂര്‍വ്വം കഴിച്ചതാകാം. അല്ലെങ്കില്‍ കൊല ചെയ്യാനായി നിര്‍ബന്ധിച്ച് കഴിപ്പിച്ചതുമാകാം എന്നും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പക്ഷേ ശരീരത്തിലെ മുറിവുകള്‍ കൊലപാതക സാധ്യതയിലേക്കും വിരല്‍ചൂണ്ടുന്നു. ഭര്‍ത്താവ് ശശി തരൂര്‍ തന്റെ അമ്മയെ അപായപ്പെടുത്തില്ലെന്നാണ് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.