സംവരണം:വാദം കേള്‍ക്കല്‍ മാറ്റി വെച്ചു

ചൊവ്വ, 31 ജൂലൈ 2007 (14:49 IST)
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം സ്റ്റേ ചെയ്ത നടപടി പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി വെച്ചു.

പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കണമെന്ന ഭരണഘടന നിര്‍ദേശത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ഭരണഘടന ബഞ്ച് ഈ കേസിലും വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ അധ്യക്ഷനായുള്ള ബഞ്ച് വ്യക്തമാക്കി.

പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കാന്‍ ഉദ്ദേശിച്ചിള്ള 2006 ലെ നിയമത്തിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഓഗസ്റ്റ് ഏഴിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.


തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങലില്‍ പിന്നോക്ക വിഭാ‍ങ്ങള്‍ക്ക് 69 ശതമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അതേ സമയം പൊതു വിഭാഗങ്ങളില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക