എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ ഇരുമുന്നണികളിലെയും നേതാക്കളെ വിശേഷണങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യുന്ന കാലമാണ് ഇപ്പോള്‍. സാക്ഷാല്‍ വി എസിനെ ശിഖണ്ഡിയോടും പിണറായി വിജയനെ അര്‍ജ്ജുനനോടും ഉപമിച്ചപ്പോള്‍ സുധീരനെ ‘നികൃഷ്ടജീവി’ എന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. കേരളരാഷ്ട്രീയം ഇങ്ങനെയെങ്കില്‍ കേന്ദ്രത്തിലും സമാനമായ സ്ഥിതിയാണ്. അവിടെ വെള്ളാപ്പള്ളിക്ക് പകരം ലാലു പ്രസാദ് യാദവ് ആണെന്നുമാത്രം.