വെങ്കയ്യ നായിഡുവിനെതിരെ പ്രതിപക്ഷ ബഹളം

വ്യാഴം, 26 ഫെബ്രുവരി 2015 (11:24 IST)
പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. കേന്ദ്രമന്ത്രി വെ കയ്യ നായിഡുവിന്റെ പരാമര്‍ശത്തെ ചൊല്ലിയാണ് ബഹളം. വെങ്കയ്യ നായിഡു രാജിവെയ്ക്കണമെന്ന് ആവശ്യം.
 
കോണ്‍ഗ്രസ് അഞ്ചു കൊല്ലം മിണ്ടാതിരുന്നാല്‍ മതിയെന്നും അഞ്ചുവര്‍ഷം ഭരിക്കാനുള്ള അനുമതി ബി ജെ പിക്ക് ജനം നല്കിയിട്ടുണ്ടെന്നും ആയിരുന്നു വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശം. കൂടാതെ, സി പി എം, സി പി ഐ പാര്‍ട്ടികളെയും വെങ്കയ്യ നായിഡു പരിഹാസരൂപേണ പരാമര്‍ശിച്ചിരുന്നു.
 
കഴിഞ്ഞദിവസം, രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയുമ്പോള്‍ ആയിരുന്നു വെങ്കയ്യ നായിഡുവിന്റെ വിവാദ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക