പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സി പി എമ്മും രണ്ടല്ലെന്നും ഒന്നുതന്നെയാണെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ സമീപകാലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ വിജയം സി പി എമ്മിനെന്നപോലെ വി എസിനും അവകാശപ്പെട്ടതാണ്. പാര്‍ട്ടിക്ക് വിജയത്തില്‍ പങ്കുണ്ടെങ്കില്‍, വിഉ എസിനും പങ്കുണ്ട് - സംശയലേശമന്യേ യെച്ചൂരി വ്യക്തമാക്കി.