വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസും ടെമ്പോയും കൂട്ടിയിടിച്ചു; നവവധു ഉള്‍പ്പെടെ ഏഴ് മരണം

വ്യാഴം, 25 മെയ് 2017 (14:53 IST)
വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ്സും ടെമ്പോയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. കര്‍ണ്ണാടകയിലെ ബട്ടക്കല്‍ മാങ്കിയിലാണ് വധു ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരണത്തിന് കീഴടങ്ങിയത്.
 
ടെമ്പോയില്‍ ഉണ്ടായിരുന്ന ആറുപേരും ബസിലെ ഡ്രൈവറുമാണ് മരിച്ചത്. ധാര്‍വ് മാറില്‍ നിന്നും ധര്‍മ്മസ്ഥലയിലേക്ക് പുറപ്പെട്ട വിവാഹ പാര്‍ട്ടിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

വെബ്ദുനിയ വായിക്കുക