രാഷ്‌ട്രം ഒബാമയെ ഔപചാരികമായി സ്വീകരിച്ചു

ഞായര്‍, 25 ജനുവരി 2015 (12:27 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ രാഷ്‌ട്രം ഔപചാരികമായി സ്വീകരിച്ചു. രാഷ്‌ട്രപതി ഭവനില്‍ എത്തിയ ഒബാമയെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഒബാമ ഇന്ത്യന്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
 
ശേഷം, രാഷ്‌ട്രപതി ഭവനില്‍ സന്നിഹിതരായിരുന്ന കേന്ദ്രമന്ത്രിമാരെയും ഉന്നതോദ്യഗസ്ഥരെയും നയതന്ത്രപ്രതിനിധികളെയും രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഒബാമയും ഒരുമിച്ചു കണ്ടു, അവര്‍ക്ക് ഹസ്തദാനം നല്കി.
 
അതിനുശേഷം മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമായി ഹസ്തദാനം നടത്തി. മൂന്നുപേരും ഒരുമിച്ചു നിന്ന് ഫോട്ടോയ്ക്ക് വീണ്ടും പോസ് ചെയ്തു. തുടര്‍ന്ന് ഔപചാരിക സ്വീകരണം പൂര്‍ത്തിയാക്കി തന്റെ ബീറ്റ്സില്‍ ഒബാമ കയറി. ബീറ്റ്സ് രാഷ്‌ട്രപതി ഭവനില്‍ നിന്ന് പുറത്തേക്ക് നീങ്ങി. 12.40ന് രാജ്‌ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

വെബ്ദുനിയ വായിക്കുക