രാജ് താക്കറെയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റില്‍

ബുധന്‍, 28 നവം‌ബര്‍ 2012 (17:49 IST)
PRO
PRO
ശിവസേന തലവനായിരുന്ന ബാല്‍ താക്കറെയെ സംബന്ധിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇപ്പോഴും കോലാഹലങ്ങള്‍ തുടരുകയാണ്. ഇതിനിടെ എംഎന്‍എസ് തലവന്‍ രാജ് താക്കറെയുടെ പേരില്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് നല്‍കിയ യുവാവ് അറസ്റ്റിലായി.

പാല്‍ഘറില്‍ നിന്നുള്ള സുനില്‍ വിശ്വകര്‍മ്മയെയാണ്(19) അറസ്റ്റ് ചെയ്തത്. രാജ് താക്കറെയെ ഫേസ്ബുക്കില്‍ അപമാനിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് അറസ്റ്റ്. സുനിലിന്റെ വീടിന് മുന്നില്‍ തടിച്ചു കൂടിയ എംഎന്‍എസ് പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

ബാല്‍ താക്കറെയെ സംബന്ധിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദമായതിനാല്‍ ഈ യുവാവിന്റെ പേരില്‍ കേസെടുക്കുന്നതിന് മുമ്പ് പൊലീസ് നിയമോപദേശം തേടും.

വെബ്ദുനിയ വായിക്കുക