രണ്ട് ഹൃദയങ്ങളുമായി ജീവിക്കുന്ന ആദ്യത്തെയാള്‍ ഇന്ത്യയിലോ !

ശനി, 3 ജൂണ്‍ 2017 (11:34 IST)
പല അത്ഭുതങ്ങളും നടക്കുന്ന കാലമാണിത്. അതില്‍ പലതും പലരും വിശ്വസിക്കാറും ഉണ്ടാകില്ല. അങ്ങനെ  വിശ്വസിക്കാന്‍ വളരെ പ്രയാസമുള്ള ഒരു സംഭവമാണ് ഇത്. ഇവിടെ ഇരട്ടച്ചങ്കന്‍ എന്ന പ്രയോഗം സത്യമാകുകയാണ്. 
 
ഹൃദയത്തിന്റെ പ്രവര്‍ത്തനം 90% വും നിലച്ച രീതിയിലാണ് ഇയാള്‍ ദില്ലിയിലെ കോവായ് മെഡിക്കല്‍ സെന്ററില്‍ എത്തുന്നത്. എന്നാല്‍ ഇയാളുടെ ശ്വാസകോശത്തിലെ ഉയര്‍ന്ന സമ്മര്‍ദ്ദം മൂലം ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമായിരുന്നില്ല. തുടര്‍ന്ന് രണ്ട് സാധ്യതകളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഒന്ന്, ഒരു കൃത്രിമ ഹൃദയം കൂടി ഘടിപ്പിക്കുക. മറ്റൊന്ന് യഥാര്‍ത്ഥ ഹൃദയം ഘടിപ്പിക്കുക. 
 
എന്നാല്‍ കൃത്രിമഹൃദയം ഘടിപ്പിക്കുന്നതിന് 2 കോടി രൂപയാണ് ചെലവ്. അതിനാല്‍ ഹൃദയത്തോട് ചേര്‍ന്ന് മറ്റൊരു ഹൃദയം തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മസ്തിക മരണം സംഭവിച്ച ഒരു സ്ത്രീയുടെ ഹൃദയം കൂടി ഈ നാല്‍പ്പത്തഞ്ചുകാരന് തുന്നിചേര്‍ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക