മേൽജാതിക്കാരുടെ ബക്കറ്റിൽ തൊട്ടതിന് ഗർഭിണിയായ ദളിത് യുവതിയെ തല്ലിക്കൊന്നു; സംഭവം യോഗിയുടെ യുപിയില്‍
വ്യാഴം, 26 ഒക്ടോബര്‍ 2017 (20:03 IST)
മേൽജാതിക്കാരുടെ ബക്കറ്റിൽ തൊട്ടെന്നാരോപിച്ച് എട്ടു മാസം ഗർഭിണിയായ ദളിത് യുവതിയെ തല്ലിക്കൊന്നു. ഉത്തർപ്രദേശ് ബുലന്ദ്ഷഹർ ജില്ലയിലെ ഖെതൽപുർ ബൻസോളി ഗ്രാമവാസിയായ സാവിത്രി ദേവിയെയാണ് താക്കൂർ ജാതിക്കാരായ യുവതിയും മകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
ഈ മാസം പതിനഞ്ചിനായിരുന്നു സംഭവം. മേൽജാതിക്കാരുടെ വീടുകളിൽ മാലിന്യം ശേഖരിക്കുന്ന തൊഴില്‍ ചെയ്തിരുന്ന സാവിത്രി അബദ്ധവശാൽ ഇവരുടെ ബക്കറ്റില്‍ തൊട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. മേല്‍ ജാതിക്കാരുടെ വസ്തുവകകളില്‍ തൊട്ടുവെന്നാരോപിച്ച് യുവതി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
യുവതി സാവിത്രിയുടെ വയറിൽ ചവിട്ടുകയും തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. ഇത് കണ്ടു നിന്ന മറ്റ് സമുദായക്കാരും ഇവർക്കൊപ്പം കൂടി. ഇതിനിടെ യുവതിയുടെ മകന് സംഭവസ്ഥലത്ത് എത്തുകയും ക്രൂരമായി ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു.