മുംബൈ ഭീകരാക്രമണത്തിൽ പാക്ക് ചാരസംഘടനയായ ഐ എസ് ഐക്ക് പങ്കുണ്ടെന്ന് യുഎസിലെ പാക്കിസ്ഥാന്റെ മുൻ അംബാസഡർ ഹുസൈൻ ഹഖാനി. പാക്കിസ്ഥാന്റെ മുൻ സൈനിക ഉദ്യോഗസ്ഥൻമാരായിരുന്നു മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഹഖാനിയുടെ India vs Pakistan: Why can't we just be friends? എന്ന പുതിയ പുസ്തകത്തിലാണ് പാകിസ്ഥാന്റെ പങ്ക് പരാമർശിച്ചുകൊണ്ട് ഹഖാനി രംഗത്തെത്തിയത്.
ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതില്‍ പാക്കിസ്ഥാന്‍ തികഞ്ഞ പരാജയമാണ്. ലഷ്കറെ തയിബയെയോ ജയ്ഷെ മുഹമ്മദിനെയോ തടുത്തു നിര്‍ത്താന്‍ പാക്കിസ്ഥാന് കഴിയുന്നില്ല. പാകിസ്ഥാനെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ യുഎസിന് പോലും വ്യക്തമായ ധാരണയില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുന്നതിന് ഭീകരവാദം ഇല്ലാതാകേണ്ടത് ആവശ്യമാണെന്നും ഹഖാനി പറയുന്നു.