എലി, പന്നി, മറ്റു കീടങ്ങൾ, മാൻ എന്നിവയുടെ ശല്യം സഹിക്കാൻ കഴിയാതെയാണ് കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ മാരകമായ കീടനാശിനികൾ തളിച്ചത്. ഈ കീടനാശിനികൾ പ്രയോഗിച്ചാൽ മൃഗങ്ങൾ വിളകൾക്ക് അടുത്ത് വരില്ല. കഴിച്ചാൽ ചാവുകയും ചെയ്യും.
മാനുകൾ ചത്തതിനെ തുടർന്ന് കൃഷി ചെയ്തിരുന്ന ചോളങ്ങൾ അധികൃതർ നശിപ്പിച്ചു. മാരക കീടനാശിനികൾ തളിച്ചവർക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു, വന്യജീവികൾ ധാരാളമുള്ളതിനാൽ ഈ പ്രദേശത്ത് കൃഷി ചെയ്യുന്നത് വിലക്കിയിട്ടുള്ളതാണ്.