മരിക്കുന്നതിന് മുമ്പ് ജയലളിത ഛര്‍ദ്ദിച്ചു, നാക്ക് പുറത്തേക്ക് തള്ളി; ശശികലയുടെ വീഡിയോ ദൃശ്യങ്ങള്‍ കാണാം!

വ്യാഴം, 8 ഡിസം‌ബര്‍ 2016 (15:09 IST)
ജയലളിതയുടെ നിര്യാണം ഉണര്‍ത്തിയ ഞെട്ടലില്‍ നിന്ന് തമിഴകം ഇതുവരെ മോചിതമായിട്ടില്ല. അമ്മയുടെ മരണം താങ്ങാനാകാതെ അലമുറയിട്ട് കരയുന്നവരെ സ്ത്രീപുരുഷ ഭേദമില്ലാതെ ഇപ്പോഴും തമിഴ്നാടിന്‍റെ തെരുവുകളില്‍ കാണാം.
 
എന്നാല്‍ ജയലളിതയുടെ മരണം സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങളും സംശയങ്ങളുമാണ് ഇപ്പോള്‍ തമിഴകമെങ്ങും വീശിയടിക്കുന്നത്. ജയലളിതയുടെ മരണത്തേക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമറിയാവുന്ന വ്യക്തി എന്ന നിലയില്‍ എല്ലാവരുടെയും കണ്ണുകള്‍ ഇപ്പോള്‍ ശശികലയിലേക്കാണ് നീളുന്നത്.
 
ഈ സാഹചര്യത്തിലാണ് ജയലളിതയുടെ മരണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ശശികല വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടുന്നത്. ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്ത് വിദേശത്തുനിന്നുവന്ന ഒരാളോട് മരണത്തിന്‍റെ വിശദാംശങ്ങള്‍ ശശികല വ്യക്തമാക്കുന്ന വീഡിയോ ആണിത്.
 
മരിക്കുന്നതിന് മുമ്പ് ജയലളിത ഛര്‍ദ്ദിക്കുകയും നാക്ക് പുറത്തേക്ക് തള്ളുകയും ചെയ്തതായി ശശികല പറയുന്നത് ഈ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 
കടപ്പാട്: വികടന്‍ ഡോട്ട് കോം

വെബ്ദുനിയ വായിക്കുക