മനിഷ് സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയാകും

വ്യാഴം, 12 ഫെബ്രുവരി 2015 (11:07 IST)
ആം ആദ്‌മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മനിഷ് സിസോഡിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയാകും. പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് മനിഷ് സിസോദിയ. റാം നിവാസ് ഗോയല്‍ ആയിരിക്കും ഡല്‍ഹി നിയമസഭ സ്പീക്കര്‍. ബന്ദന കുമാരി ഡെപ്യൂട്ടി സ്പീക്കര്‍ ആകും.
 
ബുധനാഴ്ച ചേര്‍ന്ന ആം ആദ്‌മി പാര്‍ട്ടിയുടെ രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലാണ് മനിഷ് സിസോദിയയെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 
 
മനിഷ് സിസോസിയ ഉപമുഖ്യമന്ത്രിയാകുന്നതോടെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ സിസോദിയ ഏറ്റെടുക്കും. ഇങ്ങനെ വരുന്നതോടെ അരവിന്ദ് കെജ്‌രിവാളിന് ദേശീയതലത്തില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും,
 
കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള 49 ദിവസത്തെ ഡല്‍ഹി മന്ത്രിസഭയില്‍ വിദ്യാഭ്യാസ, നഗരവികസന, തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്നു മനിഷ് സിസോദിയ. ഫെബ്രുവരി 14നാണ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14ന് ആയിരുന്നു 49 ദിവസത്തെ ഭരണത്തിനു ശേഷം കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരം ഉപേക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക