മകളെ പീഡിപ്പിച്ചു, സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചു; കമ്പനി മേധാവിക്കെതിരേ പരാതി
ചൊവ്വ, 30 ജൂലൈ 2013 (20:35 IST)
PRO
PRO
മകളെ പീഡിപ്പിച്ച കമ്പനി മേധാവിക്കെതിരെ കേസ്. പൂനെയിലെ ഒരു നിര്‍മ്മാണ കമ്പനിയുടെ സിഇഒയ്‌ക്കെതിരെയാണ് പരാതി. മൂന്നുവര്‍ത്തിലേറെയായി പിതാവ് പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 19കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ കോമേഴ്‌സ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ബിസിനസ് യാത്രകളില്‍ പിതാവ് തന്നെ ഒപ്പം കൂട്ടിയിരുന്നുവെന്നും ഹോട്ടല്‍ മുറികളില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
മുത്തച്ഛനും തന്നെ പീഡിപ്പിച്ചിരുന്നു. പീഡനങ്ങള്‍ ചെറുക്കുമ്പോഴെല്ലാം മുത്തശ്ശിയും പിതാവും ചേര്‍ന്ന് മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുക പതിവായിരുന്നു. പിതാവുമായി ചേര്‍ന്നു പോകാന്‍ കഴിയാത്തതിനാല്‍ മൂന്നു വര്‍ഷം മുന്‍പ് അമ്മ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും പെണ്‍കുട്ടി അറിയിച്ചു.
അമ്മയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി ഇപ്പോള്‍ താമസിക്കുന്നത്. കൊറെഗണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.