ഭാവി വരന്റെ മുന്നില്‍ വച്ച് മാനഭംഗപ്പെടുത്തി!

വ്യാഴം, 17 ഫെബ്രുവരി 2011 (14:00 IST)
PRO
ഭാവി വരന്റെ മുന്നില്‍ വച്ച് പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. റായ്പൂരിലെ വിന്ധ്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ആറ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ക്രൂരമായ രീതിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. നാല് വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്. ഇവര്‍ ബലാത്സംഗത്തിന്റെ എം‌എം‌എസ് നിര്‍മ്മിച്ചു എന്നും പൊലീസിന് സംശയമുണ്ട്.

വിദ്യാര്‍ത്ഥികളുടെ ഹീന പ്രവര്‍ത്തിക്കെതിരെ ജനരോഷം ശക്തമായതിനെ തുടര്‍ന്ന് ബുധനാഴ്ച കോളജിന് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. ജനരോഷമടങ്ങുന്നത് വരെ കോളജ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക