ഭക്‍ഷ്യസുരക്ഷാ ബില്ലല്ല, വോട്ട് സുരക്ഷാ ബില്ലാണെന്ന് ബിജെപി; ചരിത്രം സൃഷ്ടിക്കാന്‍ അവസരം തരണമെന്ന് സോണിയ

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (16:38 IST)
PRO
ഭക്‍ഷ്യസുരക്ഷാ ബില്ലില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ഭക്‍ഷ്യസുരക്ഷാ ബില്‍ കോണ്‍ഗ്രസിന്റെ വോട്ട് സുരക്ഷയ്ക്കുള്ളതാണെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി കുറ്റപ്പെടുത്തി.

അതേ സമയം പാവപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബന്ധമാണെന്നും ഈ ബില്ലിലൂടെ ചരിത്രകാകും സൃഷ്ടിക്കപ്പെടുകയെന്നും സോണിയ ഗാന്ധി പറഞ്ഞു.

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള വിഹിതം ഉറപ്പുവരുത്തുമെന്ന് കെ വി തോമസ് പറഞ്ഞു. ബില്ലിനെ എതിര്‍ത്ത് സമാജ്‌വാദി പാര്‍ട്ടിയും രംഗത്ത്. സംസ്ഥാനങ്ങളുടെ മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുമെന്ന് മുലായംസിംഗ് യാദവ് വ്യക്തമാക്കി.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രൂപത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ. ഭക്‍ഷ്യസുരക്ഷാ ബില്ലിന് ഗുരുതരമായ പോരായ്മകളുണ്ടെന്നും സിപിഐ നേതാവ് പ്രഭോദ് പാണ്ഡ പറഞ്ഞു.

അതേസമയം എസ്പി ചര്‍ച്ചയില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകള്‍ തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ജയലളിത നേരത്തെ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക