പ്രായപൂര്‍ത്തിയാകാത്ത 14 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായി; ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍

ബുധന്‍, 28 ഓഗസ്റ്റ് 2013 (16:57 IST)
PRO
PRO
പ്രായപൂര്‍ത്തിയാകാത്ത 14 പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയ സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസ് അറസ്റ്റില്‍. അരുണാചല്‍ പ്രദേശിലാണ് സംഭവം. വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറംലോകം അറിയുന്നത്.

ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസെടുത്ത പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം മൂന്ന് അധ്യാപകരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനികള്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഇതേത്തുടര്‍ന്നാണ് ചില വിദ്യാര്‍ത്ഥിനികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

നാലിനും 13 നും ഇടെ പ്രായമുള്ള പെണ്‍കുട്ടികളെ സ്‌കൂളിലെ അധ്യാപകന്‍കൂടിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ മൂന്നു വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിവരമറിഞ്ഞ നാട്ടുകാര്‍ സ്‌കൂളിനുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക