പ്രളയബാധിത പ്രദേശങ്ങളിലെ രാഹുലിന്റെ സന്ദര്‍ശനം വിവാദത്തിലേക്ക്

ചൊവ്വ, 25 ജൂണ്‍ 2013 (17:44 IST)
PTI
PTI
പ്രളയബാധിത പ്രദേശങ്ങളിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിവാദത്തിലേക്ക്. ഉത്തരാഖണ്ഡില്‍ വിഐപികളുടെ ഹെലികോപ്റ്ററുകള്‍ നിലത്തിറക്കാന്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത് മറികടന്ന് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി വന്ന ഹെലികോപ്റ്റര്‍ നിലത്തിറക്കിയത്തിനെതിരെ ബിജെപി രംഗത്തെത്തി.

നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് മോഡിയുടെ സന്ദര്‍ശനത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശനം ഉന്നയിച്ചവര്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലെത്തിയതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ബിജെപി ചോദിച്ചു. കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പ് നയമാണെന്നും ബിജെപി ആരോപിച്ചു.

രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിഐപി ഹെലികോപ്റ്ററുകള്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഇറക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി ഗൗചറിലും, കേദാര്‍നാഥ്, ഗുപ്തകാശി എന്നിവിടങ്ങളില്‍ യാത്ര നടത്തിയത് ഹെലികോപ്റ്ററിലാണ്.

വിഐപി എന്ന നിലയിലല്ല ദുരന്ത ബാധിതര്‍ക്കുള്ള സഹായം കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക